01
ഭൂമിയുടെ ധ്യാനം എന്നുവിളിക്കട്ടെ
ചില പുരസ്‌കാരങ്ങൾ പ്രഖ്യാപിക്കുമ്പോൾ ചരിത്രത്തിന്റെ കാവ്യനീതി പ്രപഞ്ചത്തെ സ്‌പർശിക്കും. നാസയുടെ അന്താരാഷ്ട്ര ബഹിരാകാശ പേടകത്തിൽനിന്ന് തിരിച്ചു വരാൻ കഴിയാതെ സുനിത വില്യംസ് സ്‌പേസ് സ്റ്റേഷനിൽ തുടരുമ്പോഴാണ് 2024ലെ ബുക്കർ സമ്മാനം ബഹിരാകാശ യാത്രികരുടെ കഥ പറയുന്ന ശാസ്‌ത്ര നോവലിന് ലഭിച്ചിരിക്കുന്നത്. വിവിധ രാജ്യങ്ങളിൽനിന്ന് ഇന്റർനാഷണൽ സ്‌പേസ് സെന്ററിലെത്തുന്ന ആറ് യാത്രികരുടെ ആകാശ ജീവിതമാണ് സാമന്ത ഹാർവിയുടെ ‘ഓർബിറ്റലി’ന്റെ ഇതിവൃത്തം.
Read more: https://www.deshabhimani.com/articles/news-sports-14-11-2024/1149174