Politics.
Controversies
ജാർഖണ്ഡിലും കോണ്‍ഗ്രസ് ചതിക്കുമോ
ജാർഖണ്ഡിൽ കോൺഗ്രസിന്റെ സംഘടനാ ദൗർബല്യങ്ങൾ നിയമസഭാ തെരഞ്ഞെടുപ്പിൽ ജെഎംഎം മുന്നണിക്ക് തലവേദനയായി. ആകെ 81 സീറ്റിൽ മുപ്പതിടത്താണ് കോൺഗ്രസ് മത്സരിക്കുന്നത്. ഈ സീറ്റുകളില്‍ പ്രചാരണം മന്ദഗതിയിലായത് ജെഎംഎമ്മിനും ഘടകകക്ഷികൾക്കും ആശങ്ക സൃഷ്ടിക്കുന്നു. താഴെത്തട്ടിൽ കോൺഗ്രസിന് പ്രവർത്തകരോ സംഘടനാസംവിധാനമോ ഇല്ല.ബിഹാറിലും ജമ്മു -കശ്‌മീരിലും കോൺഗ്രസിന് സംഭവിച്ചത് ജാർഖണ്ഡിലും ആവർത്തിക്കുമോയെന്ന പേടി ഘടകകക്ഷികൾക്കുണ്ട്. ബിഹാറിൽ 2020 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ആർജെഡിയിൽ നിന്ന് 70 സീറ്റ് പിടിച്ചുവാങ്ങി മത്സരിച്ച കോൺഗ്രസിന് 19 മണ്ഡലത്തിൽ മാത്രമാണ് ജയിക്കാനായത്. കോൺഗ്രസിന്റെ മോശം പ്രകടനം ആർജെഡി മുന്നണിയുടെ പരാജയത്തിനും കാരണമായി. ജമ്മുകശ്‌മീരിൽ സെപ്‌തംബർ–- ഒക്‌ടോബർ കാലയളവിൽ നടന്ന തെരഞ്ഞെടുപ്പിൽ നാഷണൽ കോൺഫറൻസുമായി വിലപേശി 29 സീറ്റിൽ കോൺഗ്രസ് മത്സരിച്ചെങ്കിലും ആറു സീറ്റിൽ മാത്രമാണ് ജയിക്കാനായത്. ജമ്മുവിൽ ഒറ്റ സീറ്റിലും ജയിക്കാനായില്ല. നാഷണൽ കോൺഫറൻസ് ജമ്മുവിൽ അടക്കം മികച്ച പ്രകടനം കാഴ്‌ചവച്ചത് കൊണ്ടുമാത്രം മുന്നണിക്ക് അധികാരം പിടിക്കാനായി