മണിപ്പുരിൽ ബിജെപിയ്ക്ക് തിരിച്ചടി; സർക്കാരിനുള്ള പിന്തുണ പിൻവലിച്ച് നാഷണൽ പീപ്പിൾസ് പാർടി
മണിപ്പുരിൽ ബിജെപിയ്ക്ക് തിരിച്ചടി.
By Rithu S N
Published on Nov 18, 2024, 11:05 AM | 1 min read
“സംസ്ഥാനത്ത് നിലവിലുള്ള ക്രമസമാധാന നിലയെക്കുറിച്ച് എൻപിപി ആശങ്കയിലാണെന്നും മണിപ്പൂരിൽ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നിരവധി നിരപരാധികളുടെ ജീവൻ നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണെന്നും കത്തിൽ പറഞ്ഞു. സംസ്ഥാനത്തെ ജനങ്ങൾ വലിയ ദുരിതങ്ങളിലൂടെയാണ് കടന്നുപോകുന്നത്. ദിനംപ്രതി സാഹചര്യം കൂടുതൽ വഷളാകുന്ന കാഴ്ചയാണ്കാണുന്നത്.
ബിരേൻ സിങ്ങിന്റെ നേതൃത്വത്തിലുള്ള സർക്കാർ പ്രതിസന്ധി പരിഹരിക്കുന്നതിലും സാധാരണ നില പുനഃസ്ഥാപിക്കുന്നതിലും പൂർണമായും പരാജയപ്പെട്ടുവെന്ന് ഞങ്ങൾക്ക് തോന്നുന്നുവെന്നും കത്തിൽ കൂട്ടിച്ചേർത്തു.
കഴിഞ്ഞ വർഷം മണിപ്പുർ നിയമസഭയിലെ രണ്ട് എംഎൽഎമാരുള്ള കുക്കി പീപ്പിൾസ് അലയൻസ് (കെപിഎ) ബിജെപി നേതൃത്വത്തിലുള്ള സംസ്ഥാന സർക്കാരിനുള്ള പിന്തുണ പിൻവലിച്ചിരുന്നു. 60 പേരുള്ള സഭയിൽ ബിജെപിക്ക് 37 എംഎൽഎമാരാണ് ഉള്ളത്. എൻപിപിയ്ക്ക് ഏഴും. ജെഡിയുവിന്റെ ഒരു എംഎൽഎയും മൂന്ന് സ്വതന്ത്രരും നാഗാ പീപ്പിൾസ് ഫ്രണ്ടിന്റെ (എൻപിഎഫ്) അഞ്ച് എംഎൽഎമാരുമാണ് ബിജെപിയെ പിന്തുണയ്ക്കുന്നത്.
0 comments