കേന്ദ്ര നടപടിയിൽ വ്യാപക പ്രതിഷേധം
By Muhammed Shabeer
Published on Nov 19, 2024, 05:46 PM | 1 min read
കാഞ്ഞങ്ങാട്
വയനാട് ദുരന്തം ദേശീയ ദുരന്തമായി പ്രഖ്യാപിക്കാത്ത കേന്ദ്രസർക്കാർ നടപടിയിൽ പ്രതിഷേധിച്ച് ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റി നേതൃത്വത്തിൽ കാഞ്ഞങ്ങാട് കുന്നുമ്മൽ കേന്ദ്രീകരിച്ച് പ്രകടനം സംഘടിപ്പിച്ചു.
ജില്ലാ സെക്രട്ടറി രജീഷ് വെള്ളാട്ട് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ഷാലു മാത്യു അധ്യക്ഷനായി. ജില്ലാ ജോയിന്റ് സെക്രട്ടറി എ വി ശിവപ്രസാദ്, ജില്ലാ കമ്മിറ്റി അംഗങ്ങളായ വിപിൻ ബല്ലത്ത്, ഹരിത നാലപ്പാടം, ശിവൻ ചൂരിക്കോട് എന്നിവർ സംസാരിച്ചു.
ജില്ലാ സെക്രട്ടറിയറ്റ് അംഗം വി ഗിനീഷ് സ്വാഗതം പറഞ്ഞു.
0 comments