Deshabhimani

ഒറ്റ പേജ് പോലും പ്രസിദ്ധീകരിക്കാൻ ആരെയും ഏൽപ്പിച്ചിട്ടില്ല; മാധ്യമങ്ങൾ പ്രചരിപ്പിക്കുന്ന ആത്മകഥ വ്യാജമെന്ന് ഇ പി

Deshabhimani placeholdere p jayarajan
വെബ് ഡെസ്ക്

Published on Nov 13, 2024, 11:13 AM | 1 min read

തിരുവനന്തപുരം > തന്റെ ആത്മകഥയിലേതെന്ന് കാട്ടി മാധ്യമങ്ങൾ പ്രസിദ്ധീകരിക്കുന്ന കാര്യങ്ങൾ വ്യാജമെന്ന് സിപിഐ എം നേതാവ് ഇ പി ജയരാജൻ. കട്ടൻചായയും പരിപ്പുവടയും ഒരു കമ്യൂണിസ്റ്റിന്റെ ജീവിതം എന്ന പേരിൽ ഡി സി ബുക്സ് പ്രസിദ്ധീകരിക്കുന്ന ആത്മകഥയിലേതെന്നു കാട്ടി പുറത്തിറക്കിയിട്ടുള്ള ഭാ​ഗങ്ങൾ കെട്ടിച്ചമച്ചതാണ്. തന്റെ പുസ്തകം പൂർത്തിയായിട്ടില്ല. തലക്കെട്ട് പോലും ആലോചിച്ചിട്ടില്ല. ഒറ്റപ്പേജു പോലും പ്രസിദ്ധീകരിക്കാനായി ആരെയും ചുമതലപ്പെടുത്തിയിട്ടില്ല. ഡി സി ബുക്സുമായി ഒരു കരാറുമില്ല.  


<iframe style="border-radius:12px" src="https://open.spotify.com/embed/artist/2sSSGlRMfz4ZEcw4rw0m0v?utm_source=generator" width="100%" height="352" frameBorder="0" allowfullscreen="" allow="autoplay; clipboard-write; encrypted-media; fullscreen; picture-in-picture" loading="lazy"></iframe>
മാതൃഭൂമിയും ഡിസി ബുക്സും ആത്മകഥ പ്രസിദ്ധീകരിക്കുന്നതിനായി സമീപിച്ചിരുന്നു. ആലോചിച്ച് പറയാമെന്നു മാത്രമായിരുന്നു മറുപടി നൽകിയത്. താൻ പറയാത്ത കാര്യങ്ങളാണ് ഇപ്പോൾ മാധ്യമങ്ങളിൽ വരുന്നത്. കട്ടൻചായയും പരിപ്പുവടയും എന്ന പേരിൽ താൻ ഒരു പുസ്തകം പ്രസിദ്ധീകരിക്കുമോ? തന്നെയും പാർടിയെയും നശിപ്പിക്കാനുള്ള നീക്കമാണ് ഇത്. പൂർണമായും ആസൂത്രിതമായ പദ്ധതിയാണ്. തെരഞ്ഞെടുപ്പു ദിവസം തന്നെ താൻ പാർടിക്ക് എതിരെന്നു ജനങ്ങളെ തെറ്റിദ്ധരിപ്പിക്കും വിധം വാർത്ത നൽകിയവർക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും  ഇ പി പറഞ്ഞു.


ഇന്ന് തെരഞ്ഞെടുപ്പ് ആരംഭിക്കുന്നതിന് തൊട്ടു മുൻപായിരുന്നു മാധ്യമങ്ങൾ ഇ പി ജയരാജന്റെ ആത്മകഥയിലെ ഭാഗങ്ങൾ എന്ന് അവകാശപ്പെട്ട് വ്യാജവാർത്ത പ്രസിദ്ധീകരിച്ചത്. ഇ പി ജയരാജൻ പാർടിക്കെതിരെ കടുത്ത വിമർശനങ്ങൾ ഉന്നയിക്കുന്നു എന്നായിരുന്നു അവകാശവാദം.എഴുതി തീരാത്ത ആത്മകഥയുടെ കവർ പേജ് ഉൾപ്പെടെ കാണിച്ചായിരുന്നു വ്യാജ വാർത്ത പുറത്ത് വന്നിരുന്നത്. രണ്ടാം പിണറായി സർക്കാരിന് എതിരെ ആഞ്ഞടിച്ച് ഇപി ജയരാജയൻ, എൽഡിഎഫ് കൺവീനർ സ്ഥാനത്തുനിന്ന് മാറ്റിയതിനെതിരെ പ്രതിഷേധം, പാലക്കാട്ടെ എൽഡിഎഫ് സ്ഥാനാർഥിയായി സരിനെ തെരഞ്ഞെടുത്തത് തെറ്റ് എന്നൊക്കെ ആത്മകഥയിൽ പറയുന്നു എന്നെല്ലാമായിരുന്നു ട്വന്റിഫോർ, ഏഷ്യാനെറ്റ്, മാതൃഭൂമി, റിപ്പോർട്ടർ അടക്കമുള്ള മാധ്യമങ്ങൾ വാർത്ത പുറത്തു വിട്ടത്. എഴുതി തീരാത്ത പുസ്തകം ഉടൻവരുന്നു എന്ന് കാട്ടി ഡിസി ബുക്സ് ഫേസ്ബുക്കിൽ പോസ്റ്റിട്ടിരുന്നു. ഇതിനെ പൂർണമായും നിഷേധിച്ചുകൊണ്ടാണ് ഇ പി ജയരാജന്റെ പ്രതികരണം




deshabhimani section

Related News

0 comments
Sort by

deshabhimani

Subscribe to our newsletter

Kerala


Business


Automotive


2024 © Deshabhimani. All Rights Reserved.
Developed byFaircode infotech
Home