Special.
കൂൺ വിഭവം ഉണ്ടോ ഭക്ഷണം കുശാൽ
November 19, 2024കൂൺ വിഭവങ്ങൾ ഏവരുടെയും ഇഷ്ടവിഭവമായി മാറിയിട്ടുണ്ട്. പ്രോട്ടീൻ, അമിനോ ആസിഡുകൾ എന്നിവയുടെ കലവറയായ കൂൺ പ്രതിരോധശേഷി മെച്ചപ്പെടുത്തുന്നതിനും കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കുന്നതിനും ശരീരഭാരം കുറയ്ക്കുന്നതിനും എല്ലുകളുടെ ആരോഗ്യത്തിനും ഉത്തമം. ചർമ സംരക്ഷണത്തിനും ചുവന്ന രക്താണുക്കളുടെ ഉൽപ്പാദനത്തിനും അനുയോജ്യമായ ഘടകങ്ങളും വിറ്റാമിൻ ബി, സി, കാൽസ്യം, പൊട്ടാസ്യം എന്നിവയും കൂണിൽ ഉണ്ട്. ഇനങ്ങൾ ധാരാളമുണ്ടെങ്കിലും കേരളത്തിലെ കാലാവസ്ഥയ്ക്ക് പറ്റിയ രണ്ടു മികച്ച ഇനങ്ങളാണ് ചിപ്പിക്കൂണും പാൽക്കൂണും.
പച്ചക്കറി കൃഷിയും കാലാവസ്ഥയും
November 19, 2024പച്ചക്കറി ഉൽപ്പാദനം വർധിപ്പിക്കാനുള്ള വിപുലമായ ശ്രമങ്ങളും നടപടികളുമാണ് കേരള സർക്കാർ സ്വീകരിക്കുന്നത്. ആഭ്യന്തര ഉൽപ്പാദനം 17.5 ലക്ഷം ടണ്ണിൽനിന്ന് 25 ലക്ഷം ടണ്ണാക്കി ഉയർത്തുകയും പച്ചക്കറി ഉൽപ്പാദനത്തിൽ സ്വയം പര്യാപ്തമാക്കുകയുമാണ് ലക്ഷ്യം.
കേരള പൈനാപ്പിളിന് പ്രിയം; പത്ത് വർഷത്തിന് ശേഷം ഉയർന്ന വില
November 18, 2024വാഴക്കുളം പൈനാപ്പിൾ ഗ്രോവേഴ്സ് അസോസിയേഷൻ കണക്കുകൾ പ്രകാരം പാകമായ പൈനാപ്പിൾ പഴത്തിന് കിലോയ്ക്ക് 57 രൂപയാണ് വില. പച്ചയ്ക്ക് 51 രൂപയും സ്പെഷ്യൽ പച്ചയ്ക്ക് 53 രൂപയുമായി. എന്നാൽ ഇതിൽ പ്രാദേശികമായി വ്യത്യാസം വരുന്നുണ്ട്. ദസറ, ദീപാവലി തുടങ്ങിയ ആഘോഷങ്ങളുടെ ഭാഗമായി പൈനാപ്പിളിന് വേണ്ടിയുള്ള അന്വേഷണം കൂടിയതാണ് വിപണിയിൽ ഉത്സാഹം തീർത്തത്. ഉത്തരേന്ത്യയിൽ മിക്ക വിപണികളിലും ഡിമാൻഡ് ഉണ്ട്.
പച്ചമുളക് ഉൽപ്പാദനം വർധിപ്പിക്കാം
November 18, 2024പറിച്ച് നടുന്ന പച്ചക്കറികളിൽ പ്രധാനിയാണ് പച്ചമുളക്. പ്രോട്ടേയിലോ, ഗ്രോ ബാഗിലോ പാകി മുളപ്പിച്ച് ഒരു മാസം പ്രായമായ തൈകൾ പറിച്ചു നടാം. തുറസ്സായതും നല്ല സൂര്യപ്രകാശം ലഭിക്കുന്നതുമായ സ്ഥലം പച്ചമുളക് ചെടി നടാനായി തെരഞ്ഞെടുക്കാം. ജ്വാലാമുഖി, ജ്വാലാസഖി, ഉജ്വല, അനുഗ്രഹ, അതുല്യ, സമൃദ്ധി, കീർത്തി എന്നിവ അത്യുൽപ്പാദനശേഷിയുള്ള ഇനങ്ങളാണ്. സീറയും റോയൽ ബുള്ളറ്റും ഹൈബ്രിഡ് ഇനങ്ങളാണ്. വിത്ത് മുളച്ച് തുടങ്ങിയാൽ നിശ്ചിത ഇടവേളകളിൽ 20 ഗ്രാം സ്യൂഡോമോണസ് ഒരുലിറ്റർ വെള്ളത്തിൽ കലക്കിയ ലായനി തളിച്ചുകൊടുക്കണം. തൈകളുടെ പുഷ്ടി വർധിപ്പിക്കാൻ പത്തിരട്ടി വെള്ളം ചേർത്ത് നേർപ്പിച്ച ചാണകവെള്ളം തളിക്കാം. തൈകൾ പറിച്ചെടുക്കുന്നതിന് മുന്നോടിയായി ട്രേ നന്നായി നനയ്ക്കണം.