വാട്ടർ ബോട്ടിൽ ഇടയ്‌ക്കിടെ കഴുകിയില്ലെങ്കിൽ പണി പാളും
മെച്ചപ്പെട്ട ആരോഗ്യത്തിന് ഇടയ്ക്കിടെ വെള്ളം കുടിക്കണമെന്നാണ് പറയുന്നത്. അതുകൊണ്ട് തന്നെ ഒരു വാട്ടർബോട്ടിൽ കൂടെ കൊണ്ടു നടക്കുന്നവരാണ് നമ്മളിലേറെ പേരും. ദിവസം എട്ട് ഗ്ലാസ് വെള്ളം കുടിക്കണമെന്നാണ് ആരോഗ്യവിദഗ്ധരുടെ അഭിപ്രായം. അതിനായി റീഫിൽ ചെയ്യാൻ പറ്റുന്ന ഒരു കുപ്പി ഉണ്ടാവേണ്ടതും അനിവാര്യമാണ്. കൂടെക്കൂടെ വെള്ളം വാങ്ങാനുള്ള പൈസയും ലാഭിക്കാം. എന്നാൽ അതേ കുപ്പി നിങ്ങളുടെ ആരോഗ്യത്തിന് പ്രശ്‌നങ്ങൾ സൃഷ്ടിക്കുമെന്ന് അറിയാമോ?
അതെ, വെള്ളം ഇടയ്ക്കിടെ കുടിക്കുന്നതുപോലെതന്നെ പ്രധാനമാണ് ഇടയ്ക്കിടെ വാട്ടർ ബോട്ടിൽ കഴുകുന്നതും.
waterfilterguru.com-ൽനിന്നുള്ള പഠനമനുസരിച്ച് പുനരുപയോഗിക്കാവുന്ന വാട്ടർ ബോട്ടിലുകളിൽ ശരാശരി 20.8m സിഎഫ്‍യു ബാക്ടീരിയ അടങ്ങിയിരിക്കുന്നു. ഇത് ടോയിലറ്റ് സീറ്റ് പാഡിലുള്ള സൂഷ്മാണുക്കളേക്കാൾ 40,000 മടങ്ങ് കൂടുതലാണ്. ഓരോ തവണയും കുപ്പിയിൽ നിന്ന് വെള്ളം കുടിക്കുമ്പോഴും വായിൽ നിന്ന് ബാക്ടീരിയകൾ കൈമാറുകയും അത് പിന്നീട് വാട്ടർ ബോട്ടിലിൽ പെരുകുകയും ചെയ്യുന്നു. മാത്രമല്ല വാട്ടർ ബോട്ടിലിൽ അഴുക്കും പൊടിയും അടിഞ്ഞുകൂടാനും അതിൻ്റെ ഫലമായി ബാക്ടീരിയകൾ പെരുകാനും സാധ്യതയുണ്ട്. ഈർപ്പം കാരണം ബാക്‌ടീരിയകൾക്ക് കഴിയാൻ അനുയോജ്യമായ അന്തരീക്ഷമാണ് വാട്ടർ ബോട്ടിലിനുള്ളിൽ.
അസുഖങ്ങൾ ഏതൊക്കെ ?
ഈ ബാക്ടീരിയകൾ പലതരത്തിലുള്ള പ്രശ്‌നങ്ങൾ ഉണ്ടാക്കിയേക്കാം. വയറിളക്കം അല്ലെങ്കിൽ ഛർദ്ദി പോലുള്ള ആമാശയ രോഗങ്ങൾക്കും മൂത്രത്തിലെയും കുടലിലെയും അണുബാധയ്ക്കും വഴിവെക്കുന്നു. ന്യുമോണിയ പോലുള്ള മാരക അസുഖങ്ങൾക്ക് പോലും കാരണമാകുന്ന ഒന്നാണ് വാട്ടർ ബോട്ടിലിലെ അണുബാധകൾ. മാത്രമല്ല കുപ്പിയ്ക്കുള്ളിൽ പൂപ്പൽ അടിഞ്ഞുകൂടുന്നുണ്ടെങ്കിൽ ഇത് മൂക്കൊലിപ്പ്, തുമ്മൽ, കണ്ണുകളിലെ ചുവപ്പ് ചൊറിച്ചിൽ അലർജി എന്നിവയിലേക്കും നയിക്കുന്നു. ആസ്ത്മയുളളവരാണെങ്കിൽ ഈ ലക്ഷണങ്ങൾ കുറച്ചധികം ഗുരുതരപ്രശ്നങ്ങൾ സൃഷ്ടിക്കുന്നു.

പരിഹാരം
അസുഖം വരാനുള്ള സാധ്യത കുറയ്ക്കുന്നതിന്, ഓരോ ഉപയോഗത്തിനും ശേഷവും നിങ്ങളുടെ വാട്ടർ ബോട്ടിൽ നന്നായി വൃത്തിയാക്കണം. എല്ലാ ആഴ്ചകളിലും രണ്ടു ദിവസമെങ്കിലും ബോട്ടിൽ നന്നായി കഴുകണം. ബാക്‌ടീരിയയെ തുരത്താൻ ചൂടുവെള്ളവും കഴുകാനുപയോഗിക്കുന്ന ലിക്വിഡും മാത്രം മതി. ചൂടുള്ള സോപ്പ് മിശ്രിതം കൊണ്ട് കുപ്പി നിറയ്ക്കുക ചുറ്റും കറക്കുക അല്ലെങ്കിൽ ഒരു ഡിറ്റർജൻ്റ് മിശ്രിതത്തിൽ മുക്കിവയ്ക്കുക. അതല്ലെങ്കിൽ പകുതി വിനാഗിരിയും പകുതി വെള്ളവും കലർന്ന ലായനി രാത്രി മുഴുവൻ കുപ്പിയിൽ ഒഴിച്ച് വെച്ച് രാവിലെ കഴുകാം.
0 comments