Health.
ഭക്ഷണം കഴിച്ചുകൊണ്ട് മുടിയെ സംരക്ഷിക്കാം
November 19, 2024കറിവേപ്പില കഴിക്കുന്നതും അരച്ച് തലയോട്ടിൽ തേച്ചു പിടിപ്പിക്കുന്നതും മുടിയുടെ വളർച്ചയ്ക്കും കറുപ്പ് നിറം നിലനിർത്തുന്നതിനും സാഹായിക്കും.
വാട്ടർ ബോട്ടിൽ ഇടയ്ക്കിടെ കഴുകിയില്ലെങ്കിൽ പണി പാളും
November 19, 2024അസുഖങ്ങൾ ഏതൊക്കെ ? ഈ ബാക്ടീരിയകൾ പലതരത്തിലുള്ള പ്രശ്നങ്ങൾ ഉണ്ടാക്കിയേക്കാം. വയറിളക്കം അല്ലെങ്കിൽ ഛർദ്ദി പോലുള്ള ആമാശയ രോഗങ്ങൾക്കും മൂത്രത്തിലെയും കുടലിലെയും അണുബാധയ്ക്കും വഴിവെക്കുന്നു. ന്യുമോണിയ പോലുള്ള മാരക അസുഖങ്ങൾക്ക് പോലും കാരണമാകുന്ന ഒന്നാണ് വാട്ടർ ബോട്ടിലിലെ അണുബാധകൾ. മാത്രമല്ല കുപ്പിയ്ക്കുള്ളിൽ പൂപ്പൽ അടിഞ്ഞുകൂടുന്നുണ്ടെങ്കിൽ ഇത് മൂക്കൊലിപ്പ്, തുമ്മൽ, കണ്ണുകളിലെ ചുവപ്പ് ചൊറിച്ചിൽ അലർജി എന്നിവയിലേക്കും നയിക്കുന്നു. ആസ്ത്മയുളളവരാണെങ്കിൽ ഈ ലക്ഷണങ്ങൾ കുറച്ചധികം ഗുരുതരപ്രശ്നങ്ങൾ സൃഷ്ടിക്കുന്നു.
മസ്തിഷ്കാഘാതം: സമയം പ്രധാനം
November 19, 2024കൈയിലോ, കാലിലോ ബലം നഷ്ടപ്പെടുക, ഒരു കണ്ണിന്റെ കാഴ്ച മങ്ങുക, സംസാരിക്കാനുള്ള ബുദ്ധിമുട്ട്, മനസ്സിലാക്കാനുള്ള ബുദ്ധിമുട്ട്, മുഖം കോടിപോകൽ, നിൽക്കുമ്പോൾ ബാലൻസ് തെറ്റുന്ന അവസ്ഥ, തലകറക്കം, ബലക്ഷയം, ശബ്ദമിടറൽ, നടക്കാനുള്ള പ്രയാസം തുടങ്ങിയവയെല്ലാം ലക്ഷണങ്ങളാണ്. ബോധം പെട്ടെന്ന് നഷ്ടപ്പെടുന്ന അവസ്ഥയും ഉണ്ടാകാം.
പ്രസവരക്ഷയും സുഖചികിത്സയും ആയുർവേദത്തിലൂടെ: ഇന്ന് ലോക ആയുർവേദ ദിനം
November 19, 2024അധ്വാനവും വിശ്രമവും കുറഞ്ഞതും മനസിന്റെ ചാഞ്ചാട്ടവും വ്യായാമക്കുറവുമാണ് പലവിധ രോഗങ്ങൾക്ക് കാരണം. ജീവിതശൈലിയിലും മാറ്റംവേണം. രോഗങ്ങൾ കുറവായിരുന്ന പഴയകാലത്തേക്ക് തിരിച്ചുപോകണമെന്ന ആഗ്രഹം ആയുർവേദത്തിന്റെ പ്രസക്തി വർധിപ്പിക്കുന്നു. ഔഷധ സസ്യങ്ങളുടെ ഗുണഫലവും തിരിച്ചറിയുന്നു. കുറഞ്ഞ നിരക്കിൽ സാധാരണക്കാർക്ക് ആയുർവേദ ചികിത്സ ലഭ്യമാക്കാനാണ് തൊടുപുഴയിലെ ജില്ലാ സഹകരണ ആശുപത്രിയിൽ ആയുർവേദ വിഭാഗം തുടങ്ങിയത്.
ഇന്ന് ലോക മാനസികാരോഗ്യ ദിനം വേണം, സമ്മർദമില്ലാത്ത തൊഴിലിടം
October 10, 2024പരിഹാരമാർഗം ജീവനക്കാരുടെ മാനസികാരോഗ്യത്തിന് മുൻഗണന നൽകാൻ തൊഴിലുടമ ആത്മാർഥമായി ശ്രമിക്കണം. ജോലിസ്ഥലത്തെ മാനസിക പ്രശ്നങ്ങളെക്കുറിച്ച് തുറന്ന സംഭാഷണങ്ങൾ വേണം. പ്രത്യാഘാതങ്ങളെക്കുറിച്ച് ഭയപ്പെടാതെ, തങ്ങളുടെ മാനസികപ്രയാസങ്ങൾ പങ്കിടാൻ ജീവനക്കാരെ പ്രോത്സാഹിപ്പിക്കണം. കൗൺസലിങ്, തെറാപ്പി ഉൾപ്പെടെയുള്ള പ്രൊഫഷണൽ മാനസികാരോഗ്യ സേവനങ്ങൾ ലഭ്യമാക്കണം. ഇതിലൂടെ മാനസിക സമ്മർദം, ഉൽക്കണ്ഠ എന്നിവ നേരിടാൻ ജീവനക്കാരെ പ്രാപ്തരാക്കാം. വ്യക് തികൾക്ക് താങ്ങാവുന്ന ജോലിയാണ് ഏൽപ്പിക്കേണ്ടത്. ആവശ്യമായ വിശ്രമം, അവധി, 8 മണിക്കൂർ ജോലിക്ക് ശേഷം വിടുതൽ എന്നിവയും അനുവദിക്കേണ്ടതാണ്. മാനസികാരോഗ്യം ഓരോ വ്യക്തിയുടെയും അവകാശമാണ്. അത് നിലനിർത്താൻ സഹായിക്കേണ്ടത് സമൂഹത്തിൻ്റെ ഉത്തരവാദിത്വമാണ്