വിലക്കയറ്റം ; കേന്ദ്രത്തിന് കാഴ്‌ചക്കാരന്റെ റോൾ
രൂക്ഷമാകുന്ന വിലക്കയറ്റം എല്ലാ പരിധികളും വിട്ട് കുതിക്കുന്നു എന്ന യാഥാർഥ്യം ഒക്ടോബറിലെ പണപ്പെരുപ്പത്തിന്റെ കണക്കുകൾ വന്നതോടെ അരക്കിട്ടുറപ്പിക്കുകയാണ്. 6.21 ശതമാനമാണ് ഒക്ടോബറിലെ വിലക്കയറ്റനിരക്ക്. ഗ്രാമീണമേഖലയിൽ ഇത് 6.68 ശതമാനമായി ഉയർന്നു എന്നത് ഗൗരവവിഷയമാണ്. രാജ്യത്ത് കഴിഞ്ഞ 14 മാസത്തിനിടയിൽ രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന വിലക്കയറ്റനിരക്കാണിത്. ഉപഭോക്തൃവിലസൂചികയിൽ 50 ശതമാനത്തോളം സ്വാധീനം ചെലുത്തുന്ന ഭക്ഷ്യവിലക്കയറ്റം കഴിഞ്ഞമാസത്തിൽ രണ്ടക്കത്തിലേക്ക് കടന്നിരിക്കുന്നു എന്നതാണ് ജനങ്ങളെ ആശങ്കപ്പെടുത്തുന്ന വസ്തുത. 10.87 ശതമാനമാണ് ഒക്ടോബറിൽ രേഖപ്പെടുത്തിയ ഭക്ഷ്യവസ്തുക്കളുടെ വിലക്കയറ്റം. സവാള വിലയിലെ വർധന ഉൾപ്പെടെ എല്ലാ ഭക്ഷ്യഉൽപ്പന്നങ്ങളുടെയും വില അനുദിനം കുതിച്ചുയരുന്ന സാഹചര്യത്തിൽ, ഒക്ടോബറിൽ പച്ചക്കറിയിനങ്ങളിൽ രേഖപ്പെടുത്തിയ വിലക്കയറ്റം 42.18 ശതമാനമാണ്. ഡൽഹി,
0 comments