Deshabhimani

അറക്കവാൾ സ്രാവ്‌ സംരക്ഷണം: ശാസ്‌ത്രസംഗമം 17ന്‌

Deshabhimani placeholderaraka
avatar
By Muhammed Shabeer

Published on Nov 19, 2024, 05:11 PM | 1 min read

കൊച്ചി > അതിതീവ്ര വംശനാശഭീഷണി നേരിടുന്ന അറക്കവാൾ സ്രാവിനങ്ങളെ (സോഫിഷ്)  കുറിച്ചുള്ള ബോധവൽകരണം ലക്ഷ്യമിട്ട് കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സിഎംഎഫ്ആർഐ) വിദ്യാർഥികളെുടെയും ശാസ്ത്രജ്ഞരുടെയും സംഗമം നടത്തുന്നു.  അന്താരാഷ്ട്ര അറക്കവാൾ സ്രാവ് ദിനമായ  17നാണ് സംഗം.

വലിയ സ്രാവുകളുടെ ഗണത്തിൽപെടുന്ന ഇവയെ അടുത്തറിയാനും ശാസ്ത്രജ്ഞരുമായി സംവദിക്കാനും  അവസരമുണ്ടാകും. ഇവയുടെ പ്രത്യേകതകളും സമുദ്രത്തിൽ ഇവ നേരിടുന്ന വെല്ലുവിളികളും സംരക്ഷണരീതികളും വിശദീകരിക്കും. ഹൈസ്‌കൂൾതലം മുതൽ ഉയർന്ന ക്ലാസ്സുകളിലെ വിദ്യാർഥികൾക്ക് പങ്കെടുക്കാം.


വംശനാശ ഭീഷണി നേരിടുന്ന മത്സ്യങ്ങളുടെ സംരക്ഷണ ബോധവൽകരണ ശ്രമങ്ങൾക്ക് വിദ്യാർത്ഥികളിലൂടെ കൂടുതൽ പ്രചാരമുണ്ടാക്കുകയാണ് സംഗമത്തിന്റെ ലക്ഷ്യമെന്ന് സിഎംഎഫ്ആർഐ ഡയറക്ടർ ഡോ. ഗ്രിൺസൺ ജോർജ് പറഞ്ഞു.
അറക്കവാൾ പോലെ നീണ്ട തലഭാഗം ഉള്ള ഇവക്ക് അറക്കവാൾ തലയൻ സ്രാവ്, വാളുവൻ സ്രാവ് എന്നിങ്ങനെയും വിളിപ്പേരുണ്ട്. അതിതീവ്ര വംശനാശഭീഷണി നേരിടുന്നതിനാൽ ഇവയെ ഇന്ത്യയിൽ സംരക്ഷിത വന്യജീവികളായി പ്രഖ്യാപിച്ചിട്ടുണ്ട്. നാല് അറക്കവാൾ സ്രാവിനങ്ങൾ ഇന്ത്യയിൽ കാണപ്പെടുന്നതായാണ് റിപ്പോർട്. എന്നാൽ കഴിഞ്ഞ കുറച്ചു പതിറ്റാണ്ടുകളായി ഇവയിൽ ഒന്നിനെ മാത്രമാണ് ഇന്ത്യൻ കടലുകളിൽ കണ്ടുവരുന്നത്. മറ്റ് മൂന്നിനങ്ങളും ഇന്ത്യയിൽ വംശനാശഭീഷണി സംഭവിച്ചിട്ടുണ്ടാകാമെന്ന നിഗമനമാണ് സിഎംഎഫ്ആർഐയുടേതടക്കം വിവിധ പഠനങ്ങൾ സൂചിപ്പിക്കുന്നത്. ആവാസ വ്യവസ്ഥ പുനഃസ്ഥാപിക്കൽ, ഉത്തരവാദിത്ത മത്സ്യബന്ധനം എന്നിവയിലൂടെ ഇവയുടെ നില മെച്ചപ്പെടുത്താൻ സഹായകരമാകുമെന്ന്സി എംഎഫ്ആർഐയിലെ ശാസത്രജ്ഞർ ചൂണ്ടിക്കാട്ടുന്നു.താരതമ്യേന വളർച്ചാനിരക്ക് കുറവായതും മത്സ്യബന്ധനവലകളിൽ കുടുങ്ങാനുള്ള ഉയർന്ന സാധ്യതയും കാരണം ഇവ അമിതചൂഷണത്തിന് ഇരയാകുന്നുണ്ട്. ആവാസവ്യവസ്ഥയുടെ തകർച്ചയും പ്രധാന ഭീഷണിയാണ്.



deshabhimani section

Related News

0 comments
Sort by

deshabhimani

Subscribe to our newsletter

Kerala


Business


Automotive


2024 © Deshabhimani. All Rights Reserved.
Developed byFaircode infotech
Home