Deshabhimani

കേരളം ചെയ്യേണ്ടതെല്ലാം ചെയ്‌തിട്ടും കേന്ദ്രത്തിന്‌ നിസ്സംഗത

Deshabhimani placeholderImage
വെബ് ഡെസ്ക്

Published on Nov 19, 2024, 01:13 PM | 1 min read

തിരുവനന്തപുരം

സംസ്ഥാന സർക്കാർ സ്വീകരിക്കേണ്ട നടപടികൾ എല്ലാ പൂർത്തിയാക്കിയിട്ടും ഉരുൾപൊട്ടൽ ദുരിതാശ്വാസത്തിന്റെ കാര്യത്തിൽ കേന്ദ്രത്തിനു നിസംഗത. മുണ്ടക്കൈ– ചൂരൽമല പുനരധിവാസത്തിനും പുനർനിർമാണത്തിനുമുള്ള വിശദവിവരങ്ങൾ ഉൾപ്പെടുന്ന പിഡിഎൻഎ റിപ്പോർട്ടും (പോസ്‌റ്റ്‌ ഡിസാസ്‌റ്റർ നീഡ്‌ അസസ്സ്‌മെന്റ്‌) അവസാനമായി സമർപ്പിച്ചു. എല്ലാ ആവശ്യങ്ങളും ഉൾപ്പെടുത്തിയുള്ള റിപ്പോർട്ടിൽ 2000 കോടിയിലേറെ രൂപ അനുവദിക്കണമെന്നാണ്‌ സംസ്ഥാനം ആവശ്യപ്പെട്ടിട്ടുള്ളത്‌.


ദുരന്തത്തിനു പിന്നാലെ വിവിധ സാങ്കേതിക സമിതികളുടെ പഠന റിപ്പോർട്ടുകളിലെ കണ്ടെത്തലുകളും പുനരധിവാസത്തിനും പുനർനിർമാണത്തിനുമായി സെക്രട്ടറിതല സമിതി റിപ്പോർട്ടും ഉൾപ്പെടെയുള്ള വിവരങ്ങളാണ്‌ പിഡിഎൻഎ റിപ്പോർട്ടിൽ. ദുരന്തബാധിതരെ സ്ഥലം കണ്ടെത്തി വീടുനിർമിച്ച്‌ മാറ്റിപ്പാർപ്പിക്കുന്നതിനുള്ള പദ്ധതിയാണ്‌ ഇതിൽ പ്രധാനം. റോഡ്‌, വൈദ്യുതി, കുടിവെള്ളം, വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങളും ഉപജീവനമാർഗങ്ങളും ഉൾപ്പെടെ ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്‌.



deshabhimani section

Related News

0 comments
Sort by

deshabhimani

Subscribe to our newsletter

Kerala


Business


Automotive


2024 © Deshabhimani. All Rights Reserved.
Developed byFaircode infotech
Home