കുറുവ സംഘാംഗം തന്നെ; വഴിത്തിരിവായത് പച്ചകുത്തിയ അടയാളം
ആലപ്പുഴ
ജനങ്ങളെ ഭീതിയിലാക്കിയ മോഷണപരമ്പരയിൽ പിടിയിലായ തമിഴ്നാട് തിരുച്ചിറപ്പള്ളി സ്വദേശി സന്തോഷ് സെൽവം(25) കുറുവ സംഘാംഗമെന്ന് പൊലീസ് സ്ഥിരീകരിച്ചു. 14 അംഗ കുറുവ സംഘത്തിലെ പ്രധാനിയാണ് ഇയാളെന്ന് ഡിവൈഎസ്പി എം ആർ മധുബാബു പറഞ്ഞു.
ഇയാളുടെ നെഞ്ചിൽ പച്ചകുത്തിയ അടയാളമുള്ളതായി സംഭവസ്ഥലങ്ങളിലെ ദൃക്സാക്ഷികളിൽനിന്ന് ലഭിച്ച വിവരമാണ് വഴിത്തിരിവായത്. ദൃശ്യങ്ങളിൽ കണ്ടയാളുടെ ശരീരഘടന, പച്ചകുത്തിയ അടയാളം എന്നിവയടക്കമുള്ള വിവരങ്ങൾ വിവിധ സ്റ്റേഷനുകളിലേക്ക് പൊലീസ് കൈമാറിയിരുന്നു. ‘ജ്യോതി’ എന്ന് ഭാര്യയുടെ പേരാണ് പച്ചകുത്തിയിരുന്നത്.
0 comments