മരണത്തിലേക്ക് ‘മോക്ഷം’ നൽകുന്ന ആൾദൈവങ്ങൾ
ദളിത് ജനവിഭാഗം അഭിമുഖീകരിക്കുന്ന ഗൗരവമേറിയ അസ്തിത്വ പ്രശ്‌നങ്ങളെയാണ് ഭോലെ ബാബയെപ്പോലുള്ള ആൾദൈവങ്ങൾ ചൂഷണം ചെയ്യുന്നത്. ബ്രാഹ്‌മണാധിപത്യവും സവാർണാധിപത്യവും നിലനിൽക്കുന്ന മത–ആത്‌മീയ മണ്ഡലങ്ങളിൽ ഭോലെ ബാബമാരുടെ സത്‌സംഗുകൾ പിന്നോക്ക ജനവിഭാഗങ്ങൾക്ക് ആശ്വാസമാവുകയാണ്. സത്‌സംഗുകളിൽ അവർ തുല്യത അനുഭവിക്കുകയാണ്. ബാബമാരുടെ ദൈവികമായ കഴിവുകളെ കുറിച്ചുള്ള നിറം പിടിപ്പിച്ച കഥകൾ കൂടിയാവുമ്പോൾ കടുത്ത ദാരിദ്ര്യത്തിൽ കഴിയുന്ന നിരക്ഷരരും അശരണരുമായ വലിയൊരു വിഭാഗം വേഗത്തിൽ അന്ധവിശ്വാസികളായി മാറുന്നു.
ഉത്തർപ്രദേശിലെ ഹാഥ്‌രസ് ജില്ലയിലെ ഫുൽറായ് മുഗൽഗഢി ഗ്രാമം ജൂലൈ രണ്ടിന് രാവിലെ തന്നെ ജനത്തിരക്കിലമർന്നു. അയൽജില്ലകളിൽ നിന്നു മാത്രമല്ല ഹരിയാന, രാജസ്ഥാൻ, മധ്യപ്രദേശ് തുടങ്ങി അയൽസംസ്ഥാനങ്ങളിൽ നിന്നു പോലും ബസുകളിലും ചെറുവാഹനങ്ങളിലുമായി ഫുൽറായിലേക്ക് ജനങ്ങളെത്തി. കൂടുതലും സ്‌ത്രീകൾ. ഭോലെ ബാബ എന്നറിയപ്പെടുന്ന ആൾദൈവം നാരായൺ സാകർ ഹരിയുടെ ‘സത്‌സംഗി’ലേക്കായിരുന്നു ആളുകളുടെ ഒഴുക്ക്.
കൊയ്‌ത്തുകഴിഞ്ഞ വിശാലമായ പാടത്ത് സത്‌സംഗിനായി വലിയ പന്തൽ കെട്ടിയിരുന്നു. ഫുൽറായിലൂടെ കടന്നുപോകുന്ന ദേശീയപാതയോടു ചേർന്ന് സംഘാടകർ ഉയർത്തിക്കെട്ടിയ ഭോലെ ബാബയുടെ ചിത്രമുള്ള കൂറ്റൻ കമാനം ഭക്തജനങ്ങളെ വേദിയിലേക്ക് സ്വാഗതം ചെയ്‌തു. പകൽ 12 മണിയോടെ തന്നെ പന്തൽ നിറഞ്ഞു.
[09:04, 18/11/2024] Krishna: ലൈസൻസ് പുതുക്കൽ: പിഴത്തുക വെട്ടിക്കുറച്ചത് വ്യാപാരികൾക്ക് ആശ്വാസം
0 comments