അപകടങ്ങൾ കുറയ്ക്കാൻ അണ്ടർ റൺ പ്രൊട്ടക്ഷൻ ഡിവൈസ്; കുറിപ്പുമായി എംവിഡി
November 16, 2024ഉയരം കൂടിയ ഭാരവാഹനങ്ങളടക്കമുള്ള വാഹനങ്ങളിലേക്ക് പാഞ്ഞുകയറുന്ന കാറുകളും ഇരുചക്ര വാഹനങ്ങളുമാണ് ഏറ്റവും കൂടുതൽ മരണത്തിന് ഹേതു ആയിട്ടുള്ളത്. ഇരുചക്ര വാഹനങ്ങളിൽ മനുഷ്യ ശരീരമാണ് ഒരു തടസവും ഇല്ലാതെ ഇത്തരം വാഹനങ്ങളുടെ ബോഡിയിലേക്ക് ഇടിക്കുക. പാസഞ്ചർ കാറുകൾ ആണെങ്കിൽ അതിൽ ഏറ്റവും സുരക്ഷ കുറവുള്ള A പില്ലറും മുൻപിലെ വിൻഡ് ഷീൽഡ് ഗ്ലാസും മാത്രമാണ് അതിലെ യാത്രക്കാരുടെ ശരീരത്തിന് പരിക്ക് പറ്റുന്നതിന് തടസ്സമായി മുൻപിൽ ഉണ്ടാവുക.