മലപ്പുറത്ത് നിന്ന് അൽനസ്റിലേക്ക്; 'റൊണാൾഡോയെ കണ്ടോ?' വിവരങ്ങൾ പങ്കുവെച്ച് മുഹമ്മദ് റാസിൻ
നാട്ടിൻപുറത്ത് നിന്നും ലോകമറിയുന്ന ടീമിലേക്ക്. എന്തു തോന്നുന്നു? ഒരുപാട് സന്തോഷത്തിലും പ്രതീക്ഷയിലുമാണ്. പലർക്കും സ്വപ്‌നമായ ക്ലബ്ബിൽ പരിശീലനം നേടാനാകുന്നത് തന്നെ വലിയ ഭാഗ്യമായി കരുതുന്നു. അണ്ടർ 12-13 കാറ്റഗറിയിലാണ് പരിശീലിക്കുന്നത്.ഒരിക്കൽ സന്ദർശന വിസയിൽ ഉപ്പയുടെ അടുത്തേക്ക് വന്നതാണ്. അന്ന് അവിടെ വെച്ച് നടന്ന സൗഹൃദ മത്സരത്തിലെ പ്രകടനം കണ്ട സൗദി പൗരനാണ് അൽനസ് റിന്റെ സെലക്ഷനെക്കുറിച്ച് പറയുന്നത്. പ്രാദേശിക സൗദി ക്ലബ്ബുകൾ തമ്മിലുള്ള സൗഹൃദമത്സരത്തിനിടെ റിയാദ് നാദി ക്ലബ്ബിലെ പരിശീലകൻ അബ്‌ദുല്ല സാലെഹും കളി കണ്ടു. അദ്ദേഹത്തിൻ്റെ പ്രേരണയിൽ സെലക്ഷനിൽ പങ്കെടുത്തു. അങ്ങാനെയാണ് യോഗ്യത നേടുന്നത്
0 comments