എവേ മത്സരത്തില്‍ അവസരങ്ങള്‍ തുലച്ച് ബ്ലാസ്‌റ്റേഴ്‌സ്; നോര്‍ത്ത് ഈസ്റ്റിനെതിരേ സമനില
58-ാം മിനിറ്റിൽ ബ്ലാസ്റ്റേഴ്‌സ് ഗോൾകീപ്പർ സച്ചിൻ സുരേഷിന്റെ പിഴവിൽ നിന്നാണ് നോർത്ത് ഈസ്റ്റ് മുന്നിലെത്തിയത്. അജാരെയുടെ അത്ര അപകടമല്ലാതിരുന്ന ഫ്രീ കിക്കിൽ നിന്ന് പന്ത് പിടിക്കാൻ ശ്രമിച്ച സച്ചിന്റെ കൈയിൽ നിന്ന് വഴുതി പന്ത് ഗോൾവര കടക്കുകയായിരുന്നു.
പിന്നാലെ 67-ാം മിനിറ്റിൽ നോഹ സദോയിയുടെ വ്യക്തിഗത മികവ് ഒരിക്കൽക്കൂടി ബ്ലാസ്‌റ്റേഴ്‌സിനെ കാത്തു. വലതു വിങ്ങിൽ നിന്ന് ഇടത്തേക്ക് മുന്നേറി താരം അടിച്ച ഇടംകാലനടിയിൽ പന്ത് വലയിലെത്തി. തുടർന്ന് 82-ാം മിനിറ്റിൽ നോഹയ്ക്കെതിരായ മാരക ഫൗളിന് അഷീർ അക്തറിന് ചുവപ്പുകാർഡ് ലഭിച്ചു. ശേഷിച്ച സമയം 10 പേരുമായി കളിച്ച നോർത്ത് ഈസ്റ്റിനെ കാര്യമായി പ്രതിരോധത്തിലാക്കാൻ ബ്ലാസ്‌റ്റേഴ്‌സിനായില്ല. ഇൻജുറി ടൈമിൽ ലഭിച്ച രണ്ട് സുവർണാവസരങ്ങൾ മുഹമ്മദ് ഐമൻ നഷ്ട്‌ടപ്പെടുത്തിയതോടെ നിർണായകമായ എവേ ജയമാണ് ബ്ലാസ്‌റ്റേഴ്സിന് നേടാൻ സാധിക്കാതെ പോയത്.

0 comments