Deshabhimani

ഗാർഗി ഒരു പേര്‌ മാത്രമല്ല

Deshabhimani placeholderImage
വെബ് ഡെസ്ക്

Published on Nov 19, 2024, 12:57 PM | 1 min read

‘എന്റെ ജീവൻ, എന്റെ ശ്വാസം, എന്റെ ബോധം, എന്റെ താളം, എന്റെ മനസ്സ്‌, എന്റെ ശരീരം, ഒറ്റക്കൊഴുകും, ഇറങ്ങി നടക്കും, പിടിച്ചുകെട്ടി വീട്ടിലടക്കാൻ വരുന്നവരോട്‌ ഒരു ചോദ്യം. ഞാൻ ഇറങ്ങി നടന്നാൽ നിനക്കെന്താടാ?’ ചോദ്യം ഗാർഗിയുടേതാണ്‌.


ചെറുത്തുനിൽപ്പിന്റെ പോരാട്ടത്തിന്റെ മഹാകഥ. പൗരാണികവും ആധുനികവുമായ കുടുംബ വ്യവസ്ഥയിൽനിന്നുകൊണ്ട് "ഗാർഗി’ നമ്മോട് സംസാരിക്കുന്നു. "ഹോം തിയറ്റർ റിയാലിറ്റീസ് അങ്കമാലി ’അവതരിപ്പിക്കുന്ന "ഗാർഗി’ നാടകം വേറിട്ട അവതരണത്താൽ ഏറെ ശ്രദ്ധേയമാകുന്നു.


പ്രാചീന ഇന്ത്യയിലെ തത്ത്വചിന്തകയായിരുന്നു ഗാർഗി. വൈദേഹ രാജ്യത്തിലെ ജനകരാജാവ് നടത്തിയ ബ്രഹ്മയജ്ഞം എന്ന തത്ത്വചിന്താസമ്മേളനത്തിൽ ഗാർഗി യാജ്ഞവൽക്യമുനിയെ, ആത്മാവിനെ സംബന്ധിച്ച കുഴക്കുന്ന ചോദ്യങ്ങളുയർത്തി വെല്ലുവിളിക്കുന്നു. ഗാർഗമുനിയുടെ കുലത്തിൽ പിറന്നതിനാലാണ് ഗാർഗിക്ക് ഈ പേരുലഭിച്ചത്. അസ്തിത്വത്തെ ചോദ്യം ചെയ്യുന്ന ധാരാളം സൂക്തങ്ങൾ ഗാർഗി രചിച്ചിട്ടുണ്ട്. മിഥിലയിലെ ജനകരാജാവിന്റെ സദസ്സിലെ നവരത്നങ്ങളിൽ ഒരാളായിരുന്നു ഗാർഗി. ഗാർഗി സംഹിത എന്ന കൃതിയുടെ കർത്താവും ഗാർഗിയാണെന്ന് കരുതപ്പെടുന്നു. ഈ ഗാർഗിയാണ്‌ വർത്തമാന കാലത്തോട്‌ ഇന്നിന്റെ ചോദ്യങ്ങളുമായെത്തുന്നത്‌.


കോവിഡ് കാലത്ത് വീടിനുള്ളിൽ ഒതുങ്ങിക്കൂടേണ്ടി വന്ന സമയം, വീട് അരങ്ങാക്കി അങ്കമാലി, മങ്ങാട്ടുകര സ്വദേശികളായ മോഹൻ കൃഷ്‌ണന്റെ നാടക കുടുംബം ഡിജിറ്റൽ നാടകവുമായി കൂട്ടിയിണക്കിയ സംഘമാണ് "ഹോം തിയറ്റർ റിയാലിറ്റീസ് അങ്കമാലി ’. പിന്നീട്‌ കൂടുതൽ നാടകസുഹൃത്തുക്കളും ശിഷ്യരായ കുട്ടികളുമായി ചേർന്ന് "ഗാർഗി’ എന്ന നാടകം ആസ്വാദകർക്കായി ഒരുക്കി. വേറിട്ട രംഗാവതരണവും ചടുലമായ അരങ്ങവതരണവും നാടകത്തെ കാണികളുമായി കൂടുതൽ അടുപ്പിക്കുന്നു.



deshabhimani section

Related News

0 comments
Sort by

deshabhimani

Subscribe to our newsletter

Kerala


Business


Automotive


2024 © Deshabhimani. All Rights Reserved.
Developed byFaircode infotech
Home