Deshabhimani

കാര്യവട്ടം അന്താരാഷ്‌ട്ര ഏകദിനം: വിനോദ നികുതി കൂട്ടിയെന്ന വാർത്ത വാസ്‌തവവിരുദ്ധമെന്ന് മന്ത്രി എം ബി രാജേഷ്

Deshabhimani placeholder10
വെബ് ഡെസ്ക്

Published on Nov 18, 2024, 10:27 AM | 1 min read

തിരുവനന്തപുരം> തദ്ദേശ സ്വയം ഭരണ വകുപ്പ് കാര്യവട്ടം ഏകദിനത്തിന്റെ വിനോദ നികുതി കുത്തനെ കൂട്ടിയെന്ന മാധ്യമവാർത്തകൾ വാസ്‌‌തവവിരുദ്ധമാണെന്ന് മന്ത്രി എം ബി രാജേഷ്. 24 ശതമാനം മുതൽ 50 ശതമാനം വരെ വാങ്ങാമായിരുന്ന വിനോദനികുതി, 12 ശതമാനമായി കുറച്ചുനൽകുകയാണ് തദ്ദേശ സ്വയം ഭരണ വകുപ്പ് ചെയ്‌തത്. തിരുവനന്തപുരം കോർപറേഷനോടും സംഘാടകരായ കേരളാ ക്രിക്കറ്റ് അസോസിയേഷനോടും ചർച്ച ചെയ്‌ത്, ഇരുകൂട്ടരുടെയും സമ്മതപ്രകാരമാണ് നികുതി നിരക്ക് നിശ്ചയിച്ചത്.

കാര്യവട്ടത്ത് നടന്ന കഴിഞ്ഞ അന്താരാഷ്‌ട്ര ക്രിക്കറ്റ് മത്സരത്തിന് 24 ശതമാനത്തിൽ നിന്ന് 5 ശതമാനമായി വിനോദനികുതി കുറച്ചിരുന്നു. ദീർഘകാലം സ്റ്റേഡിയത്തിൽ മത്സരമില്ലാതിരുന്നതും സംഘാടകർക്ക് സ്റ്റേഡിയം മത്സരത്തിനായി ഒരുക്കുക ദുഷ്കരമാവുകയും ചെയ്‌ത സാഹചര്യത്തിലായിരുന്നു അന്ന് വലിയ തോതിൽ ഇളവ് അനുവദിച്ചത്. സാഹചര്യം മാറിയതിനാൽ, ഇപ്പോഴും അതേ തോതിലുള്ള ഇളവ് നൽകേണ്ട സ്ഥിതിയില്ല. എങ്കിലും നിലവിലെ മത്സരത്തിനും 12ശതമാനമായി വിനോദനികുതി ഇളവ് നൽകിയിട്ടുണ്ടെന്നും മന്ത്രി കൂട്ടിചേർത്തു.



deshabhimani section

Related News

0 comments
Sort by

deshabhimani

Subscribe to our newsletter

Kerala


Business


Automotive


2024 © Deshabhimani. All Rights Reserved.
Developed byFaircode infotech
Home