ധന കമീഷനും കേരളവും അവഗണിക്കപ്പെടുന്ന വികസന വൈജാത്യം
നികുതി വിഹിതവും ഗണ്യമായ അളവു ഗ്രാന്റുകളും ധന കമീഷൻ ശുപാർശ അനുസരിച്ചാണ് വീതിക്കപ്പെടുന്നത്. പതിനാറാം ധന കമീഷൻ തീർപ്പുകൾ കേരളത്തിന് അതീവ നിർണായകമാണ്. പതിനഞ്ചാം ധനകമീഷൻ തീർപ്പുപ്രകാരം കേരളത്തിനു ലഭിച്ച നികുതി വിഹിതം ചരിത്രത്തിലെ ഏറ്റവും താഴ്‌ന്നതായിരുന്നു.
നികുതി വിഹിതത്തിൽ ഓരോ സംസ്ഥാനത്തിന്റെയും പങ്ക് തീരുമാനിക്കുന്നത് ചില മാനദണ്ഡങ്ങൾ അനുസരിച്ചാണ്. നൂറിൽ അറുപതു പോയിന്റും ജനസംഖ്യയും വരുമാനവും അടിസ്ഥാനപ്പെടുത്തിയാണ് തീരുമാനിക്കുന്നത്. കുറഞ്ഞ ജനസംഖ്യാ വളർച്ചയും ഉയർന്ന വരുമാനവുമുള്ള സംസ്ഥാനമാണ് കേരളം. ജനസംഖ്യ കുറഞ്ഞാൽ കുറച്ചുകാശു മതിയല്ലോ. വരുമാനം കുറഞ്ഞവർക്കല്ലേ കൂടുതൽ പണം വേണ്ടത്. ധന ആവശ്യങ്ങൾ ഇങ്ങനെ യാന്ത്രികമായി നിർണയിക്കാനാകില്ല. പല പുതിയ വികസന സമസ്യകളും മുന്നിലേക്ക് വരികയാണ്. ഈ സവിശേഷ പ്രശ്നങ്ങൾകൂടി ധനവിന്യാസത്തിനു പരിഗണിച്ചാലേ കേരളത്തിന് നീതി ലഭിക്കൂ.
പ്രായമേറുന്ന സമൂഹം പ്രത്യുൽപ്പാദന നിരക്കും മരണനിരക്കും കുറയുന്നത് ജനസംഖ്യയിൽ പ്രായം ചെന്നവരുടെ ചേരുവ കൂട്ടുകയും ചെറുപ്പക്കാരുടെ ചേരുവ കുറയ്ക്കുകയും ചെയ്യും.1961-–-1971 ൽ നമ്മുടെ ജനസംഖ്യാ വളർച്ച ദേശീയ ശരാശരിയെക്കാൾ കൂടുതലായിരുന്നു. എന്നാൽ 2001-–-2011ൽ രാജ്യത്തെ ജനസംഖ്യ 17. 64 ശതമാനം കൂടിയപ്പോൾ കേരളത്തിന്റേത് 4.86 ശതമാനമായിരുന്നു. പ്രതിവർഷ വർധന അര ശതമാനത്തിൽ താഴെ.
0 comments