ബ്ലൂ ടിക്കിൽ കുടുങ്ങും ജാഗ്രതെ ; വാട്‌സാപ്പിൽ ലഭിച്ചത് 1569 പരാതി
By John Joseph
Published on Nov 12, 2024, 10:58 AM | 0 min read
തിരുവനന്തപുരം
നാടിനെ മാലിന്യമുക്തമാക്കാൻ സർക്കാരിനോടൊപ്പം കൈകോർത്ത് പൊതുജനവും. മാലിന്യം വലിച്ചെറിയുക, കത്തിക്കുക, വഴിയരികിൽ കൂട്ടിയിടുക, മലിനജലം ജലസ്രോതസിലേക്ക് ഒഴുക്കിവടുക തുടങ്ങിയ കുറ്റകൃത്യം അറിയിക്കാൻ സജ്ജമാക്കിയ സിംഗിൾ വാട്സാപ്പ് നമ്പറിലേക്ക് എത്തിയത് 1,569 പരാതി. ഇതിൽ 893 എണ്ണം തദ്ദേശ സ്ഥാപനങ്ങൾ പരിശോധിച്ച് അംഗീകരിച്ചു. 647 എണ്ണത്തിൽ നടപടി സ്വീകരിച്ചു. 59 പേർക്ക് 4,19,050 രൂപ പിഴ ചുമത്തി. ബാക്കിയുള്ളവയിൽ അന്വേഷണം പുരോഗമിക്കുന്നു.
കൂടുതൽ പരാതി ലഭിച്ചത് തിരുവനന്തപുരത്താണ്.295 പരാതിയിലാവയി 70,040 രൂപ പിഴചുമത്തി. വയനാടാണ് കുറവ്. 18 പരാതി. നവംബർ ആറ് വരെയുള്ള കണക്കാണിത്. സെപ്‌തംബർ 19നായിരുന്നു മന്ത്രി എം ബി രാജേഷ് ശുചിത്വമിഷന്റെ ‘സ്വച്ഛതാ ഹി സേവ’ ക്യാമ്പയിൻ ഉദ്‌ഘാടനംചെയ്‌തത്. പരാതികൾ 9446700800 എന്ന വാട്സാപ്പ് നമ്പറിലൂടെയാണ് അറിയിക്കുന്നത്.
0 comments