എഐയ്ക്ക് നൊബേൽ: ‘ഇന്ത്യയുമുണ്ടായിരുന്നു എന്നും ഒപ്പം; അമാനുഷിക കഴിവിലേക്ക് ആർടിഫിഷ്യൽ ഇന്റലിജൻസ്; വരുന്നത് വമ്പൻ വിപ്ലവം’
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് എന്നത് ഭൗതികശാസ്ത്രത്തിനു കീഴിൽ വരുന്ന വിഷയമാണോ? 2024ലെ ഫിസിക്സ് നൊബേൽ പുരസ്കാരം വഴിവെട്ടിയിരിക്കുന്നത് ഈ ചോദ്യത്തിലേക്കാണ്
ഇന്ത്യക്കാരായ അർഹർക്ക് നൊബേൽ സമ്മാനം കിട്ടാതെ പോയി എന്ന ചർച്ച പണ്ടുമുതൽ തന്നെയുണ്ട്. പുതിയ സാഹചര്യത്തിൽ ആ വാദം കൂടുതൽ ശക്തമാവുകയാണോ?
ഭൗതിക ശാസ്ത്രത്തിനുള്ള ഈ വർഷത്തെ നൊബേൽ സമ്മാനം പുതിയൊരു വിവാദത്തിനു കൂടിയാണ് ഊർജം പകരുന്നത്. എന്നാൽ ... ഇത് സൃഷ്ടിപരമായ വിവാദമാണ്. മാനവരാശിയുടെ നന്മയ്ക്കായി പുതിയൊരു സാങ്കേതിക വിദ്യയെ എങ്ങനെ പ്രയോജനപ്പെടുത്താമെന്ന തിരിച്ചറിവിലിലേക്കു ലോകത്തെ നയിക്കുന്ന സംവാദത്തിനാണ് ഇതു വഴി തുറക്കുക. എഐ ശരിക്കും ഫിസിക്സ് ആണോ എന്നതാണ് ആ വിവാദത്തിന്റെ മറ്റൊരു താത്വിക തലം. ഗണിതവും ഭൗതികവും തത്വചിന്തയുമെല്ലാം കലരുന്ന പുതിയൊരു ഭാഷ്യമാണ് എഐ എന്നു പറയേണ്ടി വരും. ഭൗതികശാസ്ത്രം ഒരു ഊർജക്കലവറയാണെങ്കിൽ അതിലെ പ്രധാന വിഭവമായി നിർമിത ബുദ്ധി മാറുകയാണോ? മനുഷ്യചിന്തകളെയും ബുദ്ധിയെയും യന്ത്രവേഗത്തിലേക്കു കൂട്ടിയിണക്കുന്ന തന്ത്രപ്രധാന കണ്ണിയായി ഈ വർഷത്തെ നൊബേൽ സമ്മാനം കാര്യങ്ങളെ മാറ്റിമറിക്കുമോ?
0 comments