Deshabhimani

നാനോ ടെക്‌നോളജി ; എംജി സര്‍വകലാശാലയ്ക്ക് 
വീണ്ടും ഫെലോഷിപ് തിളക്കം

Deshabhimani placeholdermg
വെബ് ഡെസ്ക്

Published on Nov 12, 2024, 12:13 PM | 0 min read

കോട്ടയം എംജി സർവകലാശാലയുടെ സ്കൂൾ ഓഫ് നാനോ സയൻസ് ആൻഡ്‌ നാനോ ടെക്‌നോളജിയിലെ 14 വിദ്യാർഥികൾ വിദേശ രാജ്യങ്ങളിലെ മികച്ച സർവകലാശാലകളിൽ ഫെലോഷിപ്പിന് തെരഞ്ഞെടുക്കപ്പെട്ടു. എംടെക്, എംഎസ്‌സി കോഴ്സുകളിലെ വിദ്യാർഥികൾക്കാണ് അവസാന വർഷ ഇന്റേൺഷിപ്പിന്റെ ഭാഗമായി അമേരിക്ക, പോളണ്ട്, ജർമനി, ഓസ്ട്രേലിയ, തായ്‌വാൻ എന്നീ രാജ്യങ്ങളിൽ ഫെലോഷിപ്പ് ലഭിച്ചത്. എംഎസ്‌സി വിദ്യാർഥികളിൽ ഒരാൾ പുണെയിലെ നാഷണൽ കെമിക്കൽ ലാബോറട്ടറിയിൽ ഗവേഷണം നടത്തും.

ട്രീസ എം റെജി (ഡ്രെക്സസ് സർവകലാശാല അമേരിക്ക), ജെ എസ് അശ്വതി, വി ശ്രീലക്ഷ്മി (ഫ്രിഡ്റിച്ച് അലക്സാണ്ടർ സർവകലാശാല ജർമനി), അർജുൻ ജെ നായർ, പി എസ് ആരതി (ടാസ്മാനിയ സർവകലാശാല ഓസ്ട്രേലിയ), കെ എം അമിത്, അബിൻ രാജ് (സിലേഷ്യ സർവകലാശാല പോളണ്ട്) എന്നിവരാണ് ഫെലോഷിപ്പിന് അർഹരായ എംടെക് വിദ്യാർഥികൾ. എംഎസ്‌സി വിദ്യാർഥികളായ നിഖിൽ ചെറിയാൻ ജേക്കബ്, ശ്രീലക്ഷ്മി ജയദാസ്, കെ എസ് ശ്രീലക്ഷ്മി, തേജ രാജേഷ് എന്നിവർ തായ്‌വാനിലെ നാഷണൽ സൺയാത്സൺ യൂണിവേഴ്സിറ്റിയിലും എം വി പാർവതി, സ്നേഹ ജെയിംസ് എന്നിവർ ഓസ്ട്രേലിയയിലെ ക്വീൻസ്‌ലാൻഡ് സർവകലാശാലയിലും അഭയ് രാജു നാഷണൽ തായ്‌വാൻ സർവകലാശാലയിലും പഠനം നടത്തും. ആനിറ്റ് മരിയ ജോസഫാണ് നാഷണൽ കെമിക്കൽ ലാബോറട്ടിയിൽ ഇന്റേൺഷിപ്പിന് തെരഞ്ഞെടുക്കപ്പെട്ടത്.



deshabhimani section

Related News

0 comments
Sort by

deshabhimani

Subscribe to our newsletter

Kerala


Business


Automotive


2024 © Deshabhimani. All Rights Reserved.
Developed byFaircode infotech
Home