Deshabhimani

ഇൻഫ്രാറെഡ്‌ സാങ്കേതികവിദ്യയിലുള്ള കുഴിയടയ്‌ക്കലിന്‌ തുടക്കം

Deshabhimani placeholderinfrared
avatar
By John Joseph

Published on Nov 18, 2024, 09:56 AM | 1 min read

കോട്ടയം> ബിഎം ആൻഡ്‌ ബിസി റോഡുകൾ ഏതു കാലാവസ്ഥയിലും അതിവേഗം ഉന്നതനിലവാരത്തിൽ അറ്റകുറ്റപ്പണി നടത്തുന്ന ഇൻഫ്രാറെഡ്‌ പാച്ച്‌ വർക്ക്‌ സംവിധാനത്തിന്‌ സംസ്ഥാനത്ത്‌ തുടക്കമായി. ഈ വിദേശ സാങ്കേതികവിദ്യ രാജ്യത്താദ്യമായി ഉപയോഗിക്കുന്നത്‌ കേരളത്തിലാണ്‌. ഇൻഫ്രാറെഡ്‌ പാച്ച്‌വർക്കിന്റെ പ്രവർത്തനോദ്‌ഘാടനവും മെഷിനറി സമർപ്പണവും ഏറ്റുമാനൂരിൽ പൊതുമരാമത്ത്‌ മന്ത്രി അഡ്വ. പി എ മുഹമ്മദ്‌ റിയാസ്‌ നിർവഹിച്ചു. ഇൻഫ്രാറെഡ്‌ ടെക്‌നോളജി എല്ലാ റോഡുകളിലും നടപ്പാക്കുമെന്ന്‌ മന്ത്രി പറഞ്ഞു.

എംസി റോഡിൽ കോട്ടയം മുതൽ അങ്കമാലിവരെയാണ്‌ തുടക്കത്തിൽ ഈ സാങ്കേതികവിദ്യ ഉപയോഗിക്കുന്നത്‌. മഴക്കാലത്തും അറ്റകുറ്റപ്പണി മുടക്കം കൂടാതെ നടത്താൻ കഴിയും. കുഴി അടച്ചഭാഗവും റോഡും ഒരേ നിരപ്പായിരിക്കുമെന്ന പ്രത്യേകതയുമുണ്ട്‌. കുഴിയും പരിസരവും 140 ഡിഗ്രി ചൂടാക്കിയ ശേഷമാണ്‌ ബിറ്റുമിൻ എമൽഷൻ സ്പ്രേ ചെയ്യുന്നത്‌. കുഴിയിൽ നിക്ഷേപിക്കാനുള്ള മിശ്രിതം 140 ഡിഗ്രി ചൂടിൽ സൂക്ഷിക്കാനുള്ള സംവിധാനം മെഷീനറിയിലുണ്ട്. മിശ്രിതം കുഴിയിൽ നിക്ഷേപിച്ചശേഷം കോംപാക്ടർ ഉപയോഗിച്ച് ശാസ്ത്രീയ  മാനദണ്ഡങ്ങളോടെ  കൃത്യമായി ഉറപ്പിക്കും. ചടങ്ങിൽ  മന്ത്രി വി എൻ വാസവൻ അധ്യക്ഷനായി.



deshabhimani section

Related News

0 comments
Sort by

deshabhimani

Subscribe to our newsletter

Kerala


Business


Automotive


2024 © Deshabhimani. All Rights Reserved.
Developed byFaircode infotech
Home