വായിക്കുന്ന കുട്ടികളുടെ ആകാശം വിപുലമാക്കുന്നതാകണം ബാലസാഹിത്യരചന - കെ. ജയകുമാര്‍
കോഴിക്കോട്: ബാലസാഹിത്യം ഗൗരവപരമായി എടുക്കേണ്ട സാഹിത്യശാഖയാണെന്ന് മലയാളി മുന്നത്തേക്കാൾ ഇപ്പോൾ അംഗീകരിച്ചിരിക്കുന്നുവെന്ന് കെ. ജയകുമാർ. മുപ്പത്തി മൂന്നാമത് ഭീമ ബാലസാഹിത്യ അവാർഡുകൾ സമ്മാനിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കെ. ജയകുമാറിൽനിന്ന് എഴുമറ്റൂർ രാജരാജ വർമ, വി. മൻമേഘ് എന്നിവരും എൻ.പി. ഹാഫിസ് മുഹമ്മദിനുവേണ്ടി ബാസിം അബുവും പുരസ്കാരങ്ങൾ ഏറ്റുവാങ്ങി.
0 comments