വായിക്കുന്ന കുട്ടികളുടെ ആകാശം വിപുലമാക്കുന്നതാകണം ബാലസാഹിത്യരചന - കെ. ജയകുമാര്‍......
വായിക്കുന്ന കുട്ടികളുടെ ആകാശം വിപുലമാക്കുന്നതാകണം ബാലസാഹിത്യരചന - കെ. ജയകുമാര്‍
കോഴിക്കോട്: ബാലസാഹിത്യം ഗൗരവപരമായി എടുക്കേണ്ട സാഹിത്യശാഖയാണെന്ന് മലയാളി മുന്നത്തേക്കാള്‍ ഇപ്പോള്‍ അംഗീകരിച്ചിരിക്കുന്നുവെന്ന് കെ. ജയകുമാര്‍. മുപ്പത്തി മൂന്നാമത് ഭീമ ബാലസാഹിത്യ അവാര്‍ഡുകള്‍ സമ്മാനിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കെ. ജയകുമാറില്‍നിന്ന് എഴുമറ്റൂര്‍ രാജരാജ വര്‍മ, വി. മന്‍മേഘ് എന്നിവരും എന്‍.പി. ഹാഫിസ് മുഹമ്മദിനുവേണ്ടി ബാസിം അബുവും പുരസ്കാരങ്ങള്‍ ഏറ്റുവാങ്ങി.
ബാലസാഹിത്യം ഗൗരവപരമായി എടുക്കേണ്ട സാഹിത്യശാഖയാണെന്ന് മലയാളി മുന്നത്തേക്കാള്‍ ഇപ്പോള്‍ അംഗീകരിച്ചിരിക്കുന്നുവെന്ന് കെ. ജയകുമാര്‍. മുപ്പത്തി മൂന്നാമത് ഭീമ ബാലസാഹിത്യ അവാര്‍ഡുകള്‍ സമ്മാനിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കെ. ജയകുമാറില്‍നിന്ന് എഴുമറ്റൂര്‍ രാജരാജ വര്‍മ, വി. മന്‍മേഘ് എന്നിവരും എന്‍.പി. ഹാഫിസ് മുഹമ്മദിനുവേണ്ടി ബാസിം അബുവും പുരസ്കാരങ്ങള്‍ ഏറ്റുവാങ്ങി.
ഇന്നത്തെ കാലത്തെ കുട്ടികള്‍ക്ക് വേണ്ടിയാണ് ബാലസാഹിത്യരചന നടത്തേണ്ടത്. വായിക്കുന്ന കുട്ടികളുടെ ആകാശം വിപുലമാക്കണം. സമൂഹത്തിലേക്ക് വളരാനും സഹായിക്കണം. അതിനനുസൃതമായ മാറ്റങ്ങള്‍ ഈരംഗത്ത് ഉണ്ടാവണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

0 comments