കശ്മീരി ഭാഷയെ സംരക്ഷിക്കാൻ ഗൂഗിളും മൈക്രോസോഫ്റ്റും; ആറുമാസത്തിനകം ഗൂഗിൾ
October 14, 2024നൂറുകണക്കിന് വർഷങ്ങളായി വാമൊഴിയിലൂടെ മാത്രം നിലനിൽക്കുന്ന കശ്മീരി ഭാഷയെ സംരക്ഷിക്കാനൊരുങ്ങുകയാണ് ടെക് ഭീമൻമാരായ മൈക്രോസോഫ്റ്റും ഗൂഗിളും. മൈക്രോസോഫ്റ്റ് ഇന്ത്യയുടെ എംഎസ് ട്രാൻസ്ലേറ്റർ സോഫ്റ്റ്വെയറിൽ കശ്മീരി ഭാഷ ഉൾപ്പെടുത്തിക്കഴിഞ്ഞു.2023 നവംബറിൽ, ഗൂഗിൾ ട്രാൻസ്ലേറ്റിലും കശ്മീരിയെ ഉൾപ്പെടുത്തണമെന്ന് ആവശ്യമുയർന്നിരുന്നു. ഈ ആവശ്യം അംഗീകരിച്ച് അടുത്ത ആറ് മാസത്തിനകം നടപ്പാക്കാനും ഗൂഗിൾ തീരുമാനിച്ചു. ഇതോടെ പാക് അധീന കശ്മീരിലേതുൾപ്പെടെ ജമ്മു കശ്മീരിൽ താമസിക്കുന്ന 70 ലക്ഷം കശ്മീരികൾക്ക് ഇത് ഗുണകരമാകും.