55 കാറ്റഗറികളില്‍ പിഎസ്‍സി വിജ്ഞാപനം
By Muhammed Shabeer
Published on Nov 18, 2024, 06:18 PM | 1 min read
തിരുവനന്തപുരം > ഹാന്റക്സിൽ സെയിൽസ്മാൻ/ സെയിൽസ് വുമൺ, ഹോമിയോപ്പതി നഴ്സ്, സർവകലാശാലകളിൽ സെക്യൂരിറ്റി ഓഫീസർ തുടങ്ങി 55 കാറ്റഗറികളിലായി കേരള പിഎസ്‍സി വിജ്ഞാപനം. www.keralapsc.gov.in എന്ന വെബ്സൈറ്റ് വഴി ഓൺലൈനായാണ് അപേക്ഷ സമർപ്പിക്കേണ്ടത്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഒക്ടോബർ 30.
ജനറൽ റിക്രൂട്ട്മെന്റ് സംസ്ഥാന തലം: അസിസ്റ്റന്റ് പ്രൊഫസർ ഇൻ ഫിസിക്കൽ മെഡിസിൻ ആൻഡ് റിഹാബിലിറ്റേഷൻ, അർക്കിടെക്ചറൽ അസിസ്റ്റന്റ്, സെക്യൂരിറ്റി ഓഫീസർ, അസിസ്റ്റന്റ് എൻജിനീയർ, ട്രെയിനിങ് ഇൻസ്ട്രക്ടർ (സർവേയർ), ജൂനിയർ ഇൻസ്ട്രക്ടർ (മെക്കാനിക് ഓട്ടോ ബോഡി പെയിന്റിങ്), അസിസ്റ്റന്റ് തമിഴ് ട്രാൻസ്ലേറ്റർ ഗ്രേഡ് II, ഇൻസ്ട്രക്ടർ ഇൻ ടെയ്ലറിങ് & ഗാർമെന്റ് മേക്കിങ് ട്രെയിനിങ് സെന്റർ, ഡ്രാഫ്റ്റ്സ്മാൻ ഗ്രേഡ് III (സിവിൽ)/ ഓവർസിയർ ഗ്രേഡ് III (സിവിൽ)/ട്രേസർ, റീഹാബിലിറ്റേഷൻ ടെക്നീഷ്യൻ ഗ്രേഡ് II, കെമിസ്റ്റ്, മൈൻസ് മേറ്റ്, സെയിൽസ് മാൻ ഗ്രേഡ് II /സെയിൽസ് വുമൺ ഗ്രേഡ് II, സെയിൽസ് മാൻ ഗ്രേഡ് II /സെയിൽസ് വുമൺ ഗ്രേഡ് I.
ജനറൽ റിക്രൂട്ട്മെന്റ് ജില്ലാതലം: ഹൈൂൾ ടീച്ചർ (സോഷ്യൽ സയൻസ്) കന്നഡ മാധ്യമം, ഹൈൂൾ ടീച്ചർ (ഗണിതശാസ്ത്രം) തമിഴ് മാധ്യമം, നഴ്സ് ഗ്രേഡ് കക, ബ്ലാക്ക്സ്മിതി ഇൻസ്ട്രക്ടർ, ക്ലാർക്ക് (വിമുക്തഭടന്മാർമാത്രം).
0 comments