GPS ഫോട്ടോയും ഡിജിറ്റൽ മണ്ണ് പരിശോധന സർട്ടിഫിക്കറ്റും; വിള ഇൻഷുറൻസ്, പുതിയ ഉത്തരവിൽ വെട്ടിലായി കർഷകർ.
ജി.പി.എസ്. ഉള്ള ക്യാമറ സംവിധാനങ്ങളൊന്നും വകുപ്പ് ജീവനക്കാർക്ക് നൽകിയിട്ടില്ല .
കോഴിക്കോട്: വിള ഇൻഷുറൻസ് പരിരക്ഷയുള്ള കർഷകർക്ക് ആനുകൂല്യം നൽകുന്നതിനായി പുതുക്കിയ മാനദണ്ഡങ്ങൾ അവർക്ക് തിരിച്ചടിയാകുന്നു. കൃഷിനാശത്തിന് അപേക്ഷ നൽകുമ്പോൾ മണ്ണ് പരിശോധന നടത്തിയതിന്റെ ഡിജിറ്റൽ സർട്ടിഫിക്കറ്റും ജി.പി.എസ്. അധിഷ്ടിത ഫോട്ടോയും വേണമെന്ന നിയമമാണ് കർഷകരെ പ്രതിസന്ധിയിലാക്കുന്നത്.
നെല്ല്, തെങ്ങ്, വാഴ, പച്ചക്കറി ഉൾപ്പെടെ 27 ഇനം വിളകൾക്കാണ് നിലവിൽ ഇൻഷുറൻസ് പരിരക്ഷയുള്ളത്. കൃഷിനാശം സംഭവിച്ചാൽ കർഷകരുടെ ഓൺലൈൻ അപേക്ഷയിൽ ഉദ്യോഗസ്ഥർ പരിശോധന നടത്തി എയിംസ് പോർട്ടലിൽ ഫോട്ടോ അപ്‌ലോഡ് ചെയ്യും. നഷ്ടപരിഹാരം അനുവദിച്ചാൽ കർഷകന്റെ അക്കൗണ്ടിലേക്ക് തുക എത്തുന്നതായിരുന്ന രീതി.
അഞ്ചുമാസം മുൻപിറക്കിയ ഉത്തരവുപ്രകാരം വിള ഇൻഷുറൻസ്.
അറിയിപ്പ്
കൃഷി നാശം സംഭവിച്ചാൽ ഇൻഷുറൻസ് എടുക്കുന്ന സമയത്തെടുത്ത ഫോട്ടോയ്ക്കൊപ്പം നാശം സംഭവിച്ച സമയത്തെ ഫോട്ടോയും വേണം. എയിംസ് പോർട്ടലിൽ ഇത്രയധികം ചിത്രങ്ങൾ സൂക്ഷിക്കാനുള്ള സൗകര്യമില്ലെന്നതും ഇതിന് തിരിച്ചടിയാണ്. മാത്രമല്ല വിളയുടെ ഫോട്ടോ ഉദ്യോഗസ്ഥനെടുക്കുമ്പോൾ ജി.പി.എസ്. അധിഷ്ഠിതമാവണമെന്നും നിബന്ധനയുണ്ട്.
ജി.പി.എസ്. ഉള്ള ക്യാമറ സംവിധാനങ്ങളൊന്നും വകുപ്പ് ജീവനക്കാർക്ക്
നൽകിയിട്ടില്ല.
0 comments