പ്ലസ്‍ടു യോഗ്യത: പ്രവേശന പരീക്ഷകൾ നിരവധി
ദേശീയ പ്രാധാന്യമുള്ള സ്ഥാപനങ്ങളിൽ ഉപരി പഠനമാഗ്രഹിക്കുന്ന വിദ്യാർഥികൾ എഴുതേണ്ട വിവിധ പ്രവേശന പരീക്ഷകളുടെ വിജ്ഞാപനങ്ങൾ വന്നു കഴിഞ്ഞു. വരും ദിവസങ്ങളിൽ കൂടുതൽ വിജ്ഞാപനങ്ങൾ പ്രതീക്ഷിക്കാം. പ്ലസ്‍ടുവിൽ എത് സ്ട്രീമെടുത്ത വിദ്യാർഥികൾക്കും അപേക്ഷിക്കാവുന്ന പ്രധാന പ്രവേശന പരീക്ഷകളെ പരിചയപ്പെടാം.
സിയുഇടി യുജി
ഇന്ത്യയിലെ വിവിധ കേന്ദ്ര, ഡീംഡ്, പ്രൈവറ്റ് സർവകലാശാലകളിലെ ബിരുദ പ്രവേശനത്തിനുള്ള പൊതു പ്രവേശന പരീക്ഷയാണ് കോമൺ യൂണിവേഴ്സിറ്റി എൻട്രൻസ് ടെസ്റ്റ് - അണ്ടർ ഗ്രാജ്വേറ്റ് (CUET UG). പ്ലസ്‌ടുവാണ് യോഗ്യത. വിവരങ്ങൾക്ക് : exams.nta.ac.in/CUET-UG
ഓൾ ഇന്ത്യ ലോ എൻട്രസ് ടെസ്റ്റ്
ഡൽഹിയിലെ ദേശീയ നിയമ സർവകലാശാലയിൽ പഞ്ചവത്സര നിയമ ബിരുദ പഠനത്തിനുള്ള പ്രവേശന പരീക്ഷയാണ് ഓൾ ഇന്ത്യാ ലോ എൻട്രസ് ടെസ്റ്റ് (AILET). 45 ശതമാനം മാർക്കോടെ പ്ലസ്ടു വിജയമാണ് യോഗ്യത. നവംബർ 18 വരെ അപേക്ഷിക്കാം ഡിസംബർ എട്ടിനാണ് പരീക്ഷ. വിവരങ്ങൾക്ക്:
കേരള നിയമ പ്രവേശന പരീക്ഷ
കേരളത്തിലെ നാല് സർക്കാർ ലോ കോളേജുകളിലും മറ്റു സ്വകാര്യ ലോ കോളേജുകളിലും പഞ്ചവത്സര നിയമ ബിരുദ പ്രോഗ്രാമുകൾക്കുള്ള പ്രവേശന പരീക്ഷ. 45 ശതമാനം മാർക്കോടെയുള്ള പ്ലസ്ടു വിജയമാണ് യോഗ്യത. വിവരങ്ങൾക്ക്:
കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല, അലിഗഢ് മുസ്ലിം സർവകലാശാല, ജിൻഡാൽ ലോ സ്‌കൂൾ, സിംബയോസിസ് ലോ സ്‌കൂൾ തുടങ്ങിയ സ്ഥാപനങ്ങളിലും വിവിധ പ്രവേശന പരീക്ഷകൾ വഴി പഞ്ചവത്സര നിയമ പഠനത്തിന് അവസരമുണ്ട്.
0 comments